കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍ക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും, ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മെയ് 31 ന് 28 വയസ്സ് കവിയരുത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ- ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് ഫീസിളവും നിയമാനുസൃത വയസ് ഇളവ് ഉണ്ടായിരിക്കും. ജേര്‍ണലിസം, ക്രീയേറ്റീവ് റൈറ്റിങ്, പോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ആഡ് ഫിലിം മേക്കിങ് എന്നിവയില്‍ പരിശീലനം നല്‍കും. ഇന്റേണ്‍ഷിപ്പ്, പ്രാക്ടിക്കല്‍ ഉള്‍പ്പെടെ ഒരുവര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. വിശദ വിവരങ്ങള്‍ www.keralamediaacademy.org ല്‍ ലഭിക്കും. ഫോണ്‍: 0484-2422275, 9539084444 (ഡയറക്ടര്‍), 8086138827 (ടെലിവിഷന്‍ ജേണലിസം കോ-ഓര്‍ഡിനേറ്റര്‍), 7907703499 (പബ്ലിക് റിലേഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍), 9388533920 (ജേണലിസം & കമ്യൂണിക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍)

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്