കൽപ്പറ്റ: കലാ സാംസ്‌കാരിക മൂല്യമുള്ള തലമുറകളെ വാർത്തെടുക്കുന്ന നവരസ സ്ക്കൂൾ ഓഫ് ഡാൻസ് ആൻ്റ് മ്യൂസിക്കിൻ്റെ ഇരുപത്തി രണ്ടാമത് വാർഷികാഘോഷവും ക്ലാസിക്കൽ ഡാൻസ് അരങ്ങേറ്റവും, ഡാൻസ് ഷോ ആന്റ് മ്യൂസിക്കൽ ഇവൻ്റും (കനകമഞ്ചീരം 2024) കൃഷ്‌ണ ഗൗഡർ ഹാൾ പുളിയാർ മലയിൽ വെച്ച് നടന്നു. നവരസ സ്ക്കൂൾ ഓഫ് ഡാൻസ് ആൻ്റ് മ്യുസിക്കിൻ്റെ ഉദ്ഘാടനം പ്രശ്സ്ത സിനിമാതാരം ലക്ഷമി ഗോപാലസ്വാമി നിർവഹിച്ചു. കൽപ്പറ്റ ആസ്ഥാന മായി കഴിഞ്ഞ 21 വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന നൃത്ത സംഗീത കലാ പരിശീലന കേന്ദ്രമാണ് നവരസ സ്‌കൂൾ ഓഫ് ഡാൻസ് ആന്റ്റ് മ്യുസിക്.ആയിരക്കണക്കിന് പഠിതാക്കളെ നൃത്ത മേഖലയിലേക്ക് കൈപിടിച്ചുയർത്തിട്ടുണ്ട്.

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും