ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി. 86 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 117 കൗണ്ടിങ് അസിസ്റ്റന്റുമാര്‍, 86 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ക്കുള്ള റാന്‍ഡമൈസേഷനാണ് കളക്ടറേറ്റില്‍ നടന്നത്. ജില്ലാ കളക്ടര്‍ ഡോ.രേണു രാജിന്റെ നേതൃത്വത്തില്‍ നടന്ന റാന്‍ഡമൈസേഷന്‍ പ്രക്രിയയില്‍ മാനന്തവാടി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും സബ് കളക്ടറുമായ മിസാല്‍ സാഗര്‍ ഭരത്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്റലി എന്നിവര്‍ സംബന്ധിച്ചു. റാന്‍ഡമൈസേഷന്‍ പ്രക്രിയക്ക് ശേഷം വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് തയ്യാറാക്കി. ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിഗത ലോഗിനില്‍ നിന്നും ഡ്യൂട്ടി ഉത്തരവ് കൈപ്പറ്റാം. വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥര്‍ക്ക് മെയ് 23,28, ജൂണ്‍ മൂന്ന് ദിവസങ്ങളില്‍ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ പരിശീലനം നടക്കും.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.