മെസിയും സലായും ആദ്യമായി നേര്‍ക്കുനേര്‍; അറ്റ്‌ലാന്‍റയിൽ ഇന്ന് അർജന്‍റീന-ഈജിപ്ത് പ്രീ-ക്വാർട്ടർ പോര്, മത്സരസമയം, കാണാനുള്ള വഴികള്‍

Advertisement
Featured Image

ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന ആഫ്രിക്കൻ കരുത്തരായ ഈജിപ്തിനെ നേരിടും. അറ്റ്‌ലാന്‍റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30നാണ് കിക്കോഫാകുക. ടിവിയില്‍ യുണൈറ്റ്8 സ്പോര്‍സ് നെറ്റ്‌വർക്കിലും ലൈവ് സ്ട്രീമിംഗില്‍ സീ ഫൈവിലും മത്സരം തത്സമയം കാണാനാകും. ലിയോണൽ മെസിയും മുഹമ്മദ് സലായും അന്താരാഷ്ട്ര വേദിയിൽ ആദ്യമായി നേർക്കുനേർ വരുമ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് കടുത്തൊരു പോരാട്ടത്തിനാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

googlePreferred

തങ്ങളുടെ തൊട്ടുമുൻപത്തെ നോക്കൗട്ട് മത്സരങ്ങളിൽ കനത്ത പരീക്ഷണങ്ങൾ അതിജീവിച്ചാണ് ഇരുടീമുകളും പ്രീ-ക്വാർട്ടറിലേക്ക് എത്തുന്നത്. കാബോ വെർദെയുടെ അപ്രതീക്ഷിത പോരാട്ട വീര്യത്തിന് മുന്നിൽ അർജന്‍റീന പതറിയിരുന്നു. എക്സ്ട്രാ ടൈം വരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് (3-2) സ്കലോണിയുടെ സംഘം രക്ഷപ്പെട്ടത്. ഈജിപ്താകട്ടെ ഓസ്ട്രേലിയയെ എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ചരിത്രത്തിലാദ്യമായി ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

Advertisement

Related News

വയനാട് മണ്ണിടിച്ചിൽ : മൂന്ന് മൃതദേഹങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി

LATEST
News Image

സന്തോഷവാര്‍ത്ത, ഓണത്തിന് കേരളത്തിലേക്ക് 100ല്‍ അധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍; പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി

LATEST
News Image

മണ്ണിനടിയില്‍ ജീവന്റെ തുടിപ്പുണ്ടോ? കണ്ടെത്താന്‍ 'മൂവ്‌മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും'; രണ്ട് കെഡാവര്‍ നായ്ക്കളെയും എത്തിച്ച് രക്ഷാപ്രവര്‍ത്തനം; മീനാക്ഷി എസ്റ്റേറ്റില്‍ താമസിക്കുന്ന 21 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

LATEST
News Image

നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല: പ്രചാരണം തെറ്റെന്ന് ഉടമകൾ; കണ്ണൂരിലും സർവീസുകൾ സാധാരണ നിലയിൽ

LATEST
News Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

LATEST
News Image