വിമാനയാത്രക്കാർക്ക് ആശ്വാസമായി പുതിയ ഡിജിസിഎ നിർദ്ദേശം. ഇനി മുതൽ എല്ലാ വിമാനക്കമ്പനികളും വൈ-ഫൈ സേവനം നൽകണമെന്ന് ഡിജിസിഎ നിർദേശം നൽകി. ആഭ്യന്തര യാത്രക്കാർക്ക് വിമാനയാത്രയ്ക്കിടെ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കണം. 10,000 അടി ഉയരത്തിന് മുകളിലാണ് വൈ-ഫൈ ഉപയോഗം അനുവദിക്കുക. മൊബൈൽ, ലാപ്ടോപ്പ് എന്നിവ ഫ്ലൈറ്റ് മോഡിൽ ഉപയോഗിക്കണം. സുരക്ഷാ കാരണങ്ങളാൽ വൈ-ഫൈ സേവനം നിർത്താൻ പൈലറ്റിന് അധികാരമുണ്ട്. ഇന്ത്യൻ വ്യോമയാന സേവനങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ നിർദ്ദേശം. നിലവിൽ 28 എയർ ഇന്ത്യ വിമാനത്തിൽ മാത്രമാണ് സൗകര്യം നൽകുന്നത്.
general
വിമാനയാത്രക്കാർ കാത്തിരുന്ന നിർദ്ദേശമെത്തി, ഡിജിസിഎ ഉത്തരവ്, എല്ലാ വിമാനക്കമ്പനികളും ഇനി മുതൽ വൈ-ഫൈ സേവനം നൽകണം
Related News
ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: കുറഞ്ഞ പിഴ തുക ഇരട്ടിയാക്കി ഇന്ത്യൻ റെയില്‍വേ; ഇനിമുതല്‍ 500 രൂപ
നടന് അബു സലിമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം വടക്കന്‍ പറവൂരില്‍; ആര്‍ക്കും പരിക്കില്ല
നടന് അബു സലിമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം വടക്കന്‍ പറവൂരില്‍; ആര്‍ക്കും പരിക്കില്ല
പള്ളിക്കുന്ന് - വെണ്ണിയോട് റോഡിൻ്റെ പുനർനിർമാണത്തിന് അഞ്ച് കോടി : മന്ത്രി ടി.സിദ്ധിഖ്
ഒളിമ്പിക് ഫോറസ്റ്റ് ട്രീ ഡ്രൈവ് ഉദ്ഘാടനം ചെയ്തു.

