ലോകകപ്പിൽ മെസി - റോണോ പോര് ഉണ്ടാകുമോ എന്നതിൽ, നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കലാശപ്പോരിൽ എത്തിയാൽ മാത്രമേ ഈ പോര് നടക്കുകയുള്ളൂ. ഫൈനലിന് മുമ്പായി അർജന്റീന - പോർച്ചുഗൽ മത്സരം നടക്കാൻ സാധ്യതകൾ ഇല്ല എന്നത് വ്യക്തമാണ്.
കഴിഞ്ഞ ദിവസം നടന്ന കൊളംബിയയ്ക്ക് എതിരായ മത്സരത്തിൽ ആരുമാരും ഗോൾ അടിക്കാതെ ഗോൾരഹിത സമനിലയിൽ ആയിരുന്നു അവസാനിച്ചിരുന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം ടി=സ്ഥാനത്ത് ഫിനിഷ് ചെയ്തുകൊണ്ടാണ് പോർച്ചുഗൽ റൗണ്ട് ഓഫ് 23 ലേക്ക് യോഗ്യത നേടിയിരുന്നത്. അതേസമയം, ഗ്രൂപ്പ് ചെമ്പ്യന്മാരായാണ് അർജന്റീന കാപ്പ വെർദെയുമായി കൊമ്പുകോർക്കാണ് തയ്യാറെടുക്കുന്നത്.
നിലവിലുള്ള ഫിഫയുടെ ഫിക്സ്ച്ചർ അനുസരിച്ച് ഇരുടീമുകൾക്കും നേർക്കുനേർ വരാൻ സാധിക്കാത്ത വിധമുള്ള ക്രിമീകരണമാണ് കാണാൻ സാധിക്കുന്നത്. ഏതൊക്കെ വഴികൾ നോക്കിയാലും ഇരുടീമുകളുടെയും ഇതിഹാസ താരങ്ങളായ ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും കൊമ്പുകോർക്കുന്നത്ത് കാണാത്ത ചെറുതല്ലാത്ത ബുദ്ധിമുട്ട് ഉണ്ട്. അതേസമയം മത്സരങ്ങൾ ജയിച്ചുകയറി ലോകകപ്പ് കലാസപ്പോര് വരെ എത്തുകയാണെങ്കിൽ മാത്രമേ അർജന്റീന - പോർച്ചുഗൽ പോരാട്ടം കാണാൻ ആരാധകർക്ക് സാധിക്കുകയുള്ളു.

