തെഹ്റാൻ: പശ്ചിമേഷ്യ യുദ്ധഭീതിക്ക് താത്ക്കാലിക ആശ്വാസം. സമാധാന ചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറെന്നാണ് റിപ്പോര്‍ട്ട്. നാളെ ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധികള്‍ക്ക് തീരുമാനം ഉണ്ടാക്കുമെന്നും യുഎസ് പറഞ്ഞു. എന്നാല്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.
ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന് മാത്രമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോര്‍മൂസ് നിയന്ത്രണ വിഷയത്തില്‍ ഒരു കക്ഷികളും ഇടപെടരുതെന്നും മുന്നറിയിപ്പ് ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഖത്തറില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി ആണ് ഇറാന്റെ പ്രതികരണം.

