'ഈ ജയം ജോട്ടയ്ക്കും പിന്നെ പോര്‍ച്ചുഗലിനും, നമ്മള്‍ മുന്നോട്ട്' -ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Advertisement
Featured Image

ക്രൊയേഷ്യക്കെതിരായ ലോകകപ്പിലെ നോക്കൗട്ട് വിജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 'ഇത് ജോട്ടയ്ക്കും പോര്‍ച്ചുഗലിനും വേണ്ടിയുള്ളതാണ്. നമ്മള്‍ മുന്നോട്ട്' -ക്രിസ്റ്റിയാനോ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഡിയേഗോ ജോട്ടയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലാണ് പോര്‍ച്ചുഗലിന്റെ ജയം. 2025 ജൂലായ് മൂന്നിനാണ് താരം സ്‌പെയിനില്‍ കാറപകടത്തില്‍ മരിച്ചത്. താരത്തിന്റെ ജേഴ്‌സി പിടിച്ചാണ് ക്രിസ്റ്റ്യാനോ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ക്രിസ്റ്റിയാനോ ഗോളടിച്ചിരുന്നു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍നേട്ടം. അടിമുടി നാടകീയത നിറഞ്ഞ മത്സരത്തിനൊടുവിലാണ് പോര്‍ച്ചുഗല്‍ ജയിച്ചുകയറിയത്. ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ടുഗോളിന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (68, പെനാല്‍റ്റി), ഗോണ്‍സാലോ റാമോസ് (90+4) എന്നിവരാണ് സ്‌കോററര്‍മാര്‍. പിന്നില്‍നിന്ന ശേഷം തിരിച്ചടിച്ചാണ് ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ കടന്നത്. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയിരുന്നു. കളിയില്‍ മേധാവിത്തം പുലര്‍ത്താന്‍ ടീമിനായെങ്കിലും പറങ്കിപ്പടയുടെ തിരിച്ചടിയില്‍ എല്ലാം തകര്‍ന്നു. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനാണ് പോര്‍ച്ചുഗലിന് എതിരാളി. ജൂലായ് ഏഴിനു നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലും സ്‌പെയിനും ഏറ്റുമുട്ടും.

Advertisement

Related News