വയനാട്, കോഴിക്കോട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന 1994ൽ തറക്കല്ലിട്ട പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലീം ലീഗ് പ്രതിനിധികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി.
വനമേഖലയിൽ പ്രവർത്തി നടത്തണമെങ്കിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണമെന്നതാണ് ഇപ്പോഴത്തെ പ്രശ്ന, അനുമതി ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കൃഷി മന്ത്രി ടി സിദ്ദിഖ്,ഷാഫി പറമ്പിൽ എംപി,അഡ്വക്കറ്റ് ഫാത്തിമ തഹലിയ എംഎൽഎ,മറ്റു ഉദ്യോഗസ്ഥരും അടങ്ങുന്ന യോഗം കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്നിരുന്നു. ഇതിന്റെ തുടർ പ്രവർത്തി എന്നോണം അടുത്ത ആഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്നും വയനാടിന് ഏറ്റവും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന ഈ ബദൽ പാത വിഷയം സർക്കാർ ഗൗരവമായി കാണുമെന്നും റോഡിന്റെ നിയമ തടസ്സങ്ങൾ നീക്കി പ്രവർത്തി തുടങ്ങുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീർ പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി,ജനറൽ സെക്രട്ടറി ടി മുഹമ്മദ്,വൈസ് പ്രസിഡണ്ട് എം മുഹമ്മദ് ബഷീർ,സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഹാരിസ് കണ്ടിയന്‍,പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ,മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം പി ഷംസുദ്ദീൻ,ഗ്രാമപഞ്ചായത്ത് മെമ്പർ പിസി മമ്മൂട്ടി തുടങ്ങിയവർ മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു

