'കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായി' -മെസ്സിക്ക് ആദരവുമായി ഫിഫ

Advertisement
Featured Image

അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, അദ്ദേഹത്തിന്റെ അസാധാരണമായ കരിയറിനെയും ഫുട്‌ബോള്‍ ലോകത്ത് ഉണ്ടാക്കിയ ശാശ്വതമായ സ്വാധീനത്തെയും പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മെസ്സി തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഓഗസ്റ്റ് 8-ന് അന്തരിച്ച പിതാവ് ഹോര്‍ഹെ മെസ്സിയുടെ വേര്‍പാടും ഈ തീരുമാനം കൈക്കൊള്ളുന്നതില്‍ സ്വാധീനം ചെലുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇന്‍ഫാന്റിനോ മെസ്സിയുടെ കുപ്പായമഴിക്കുന്ന തീരുമാനത്തോട് പ്രതികരിച്ചത്. 2022 ലോകകപ്പ് വിജയം, അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഗോളുകളും നേടിയ താരം എന്നീ നേട്ടങ്ങളെ എടുത്തുപറഞ്ഞ ഇന്‍ഫാന്റിനോ മെസ്സിയുടെ കളിക്കളത്തിലെ മികവിനെ ആദരിച്ചു. 'കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാവുകയും ഈ മനോഹരമായ കളിയെ പുനര്‍നിര്‍വ്വചിക്കുകയും ചെയ്ത അസാധാരണമായ അന്താരാഷ്ട്ര കരിയറിന് അഭിനന്ദനങ്ങള്‍ ലയണല്‍ മെസ്സി. 2022-ലെ ഫിഫ ലോകകപ്പ് വിജയി, അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഗോളുകളും നേടിയ താരം, കൂടാതെ ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച ചരിത്രത്തിലെ റെക്കോര്‍ഡിന് ഉടമ! നിങ്ങളുടെ മാന്ത്രിക കഴിവുകളുംളിളിമയും എന്നും ഓര്‍മ്മിക്കപ്പെടും' -എന്ന് ഇന്‍ഫാന്റിനോ കുറിച്ചു.

Advertisement

Related News