ഗ്യാസ് കണക്ഷൻ ഇ-കെവൈസി ജൂലൈ 31-നകം പൂർത്തിയാക്കണം; സബ്‌സിഡി മുടങ്ങിയേക്കും

Advertisement
Featured Image

ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട ഇ-കെവൈസി നടപടികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. സബ്‌സിഡി ആനുകൂല്യങ്ങൾ തടസ്സപ്പെടാതിരിക്കാനും കണക്ഷൻ റദ്ദാകുന്നത് ഒഴിവാക്കാനും ജൂലൈ 31-നകം (അല്ലെങ്കിൽ അതത് ഗ്യാസ് കമ്പനികൾ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്കുള്ളിൽ) ഇ-കെവൈ സി പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി ഉപഭോക്താക്കൾ തങ്ങളുടെ പേരിൽ ഉള്ള ആധാർ കാർഡ്, നിലവിലുള്ള ഗ്യാസ് പാസ്ബുക്ക് എന്നിവയുമായി ബന്ധപ്പെട്ട ഗ്യാസ് ഏജൻസി സന്ദർശിക്കണം.

Advertisement

Related News