ഇനിയും ചിത്രം പതിയും: ഇ-ചെലാനിൽ നിന്ന് ഗതാഗത നിയമലംഘനത്തിൻ്റെ ചിത്രങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് MVD

Advertisement
Featured Image

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-ചെലാനുകളില്‍ നിന്ന് ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അങ്ങനെയൊരു ഉത്തരവോ നിര്‍ദേശമോ നല്‍കിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതികരണം.


മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-ചെലാനുകളില്‍ നിന്നും ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നു എന്ന തരത്തിലുള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കാണുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു ഉത്തരവ് / നിര്‍ദ്ദേശം നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടില്ല എന്ന് അറിയിക്കുന്നു.

നിരത്തുകളിലെ നിയമലംഘനം ക്യാമറയില്‍ പതിഞ്ഞാല്‍ ചെലാന്‍ നോട്ടീസ് വരുന്ന പതിവുണ്ട്. ഇങ്ങനെ വരുന്ന ഫൈന്‍ നോട്ടീസുകളില്‍ നിയമലംഘനം വ്യക്തമാക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്താറുണ്ട്. ഇത്തരത്തിലുള്ള ചിത്രം മോട്ടോര്‍ വാഹന വകുപ്പ് ഒഴിവാക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫൈന്‍ നോട്ടീസുകള്‍ കുടുംബ കലഹങ്ങള്‍ക്കും മറ്റും കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടകളെ തുടര്‍ന്ന് ഫോട്ടോകള്‍ സ്വകാര്യമാക്കി ഇ-ചെലാന്‍ പോര്‍ട്ടല്‍ പരിഷ്‌കരിക്കുവെന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം. സ്വകാര്യത നിലനിര്‍ത്താനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ടായികുന്നു. ഇതിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് രംഗത്തുവന്നിരിക്കുന്നത്.

Advertisement

Related News