ശ്രേയസ് വാർഷിക പൊതുയോഗവും,എസ്.എസ്.എൽ.സി.വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

Advertisement
Featured Image

നെന്മേനി:

മലങ്കര യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,എസ്.എസ്.എൽ.സി.വിജയികൾക്കുള്ള അനുമോദനവും നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ. കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ.എം പത്രോസ് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട് "മഹായാനം" ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. പ്രകാശനം ചെയ്തു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൃഷ്ണകുമാരി,നെന്മേനി ഗ്രാമപഞ്ചായത്ത്‌ മെമ്പർ എബി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടത്തി.എസ്.എസ്.എൽ.സി.വിജയികളെ മെമെന്റോ നൽകി ആദരിച്ചു. വിവിധ കലാപരിപാടികൾ,കൈകൊട്ടിക്കളി,ഗാനമേള എന്നിവ ചടങ്ങിന് മോടി കൂട്ടി.സി ഡി ഒ സാബു പി.വി.സ്വാഗതവും,വൈസ് പ്രസിഡന്റ്‌ സുപ്രഭ വിജയൻ നന്ദിയും രേഖപ്പെടുത്തി.സ്നേഹ വിരുന്നോടെ സമാപിച്ചു.

Advertisement

Related News