കർണാടകയിൽ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേറ്റു. ലോക്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ തവാർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവകുമാർ ഭരണഘടനയെ തൊട്ട് സത്യവാചകം ചൊല്ലി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമൊപ്പമാണ് ശിവകുമാർ എത്തിയത്. കെ.സി. വേണുഗോപാലും സുർജെവാലയും ലോക്ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വരയും ചുമതലയേറ്റു. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേറ്റു. കേരള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു.
general
സാക്ഷിയായി രാഹുലും ഖർഗെയും കെസിയും വിഡിയും; ഭരണഘടനയെ ഉയര്‍ത്തി സത്യവാചകം, കർണാടകയിൽ ഇനി ഡി.കെ യുഗം
Related News
എയിംസിന്റെ പേരില്‍ എല്ലാവരും എന്നെ തേച്ചു; എയിംസ് സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടും: സുരേഷ് ഗോപി
'ഇനി സഹയാത്രികനല്ല, പാര്‍ട്ടിയുടെ ഭാഗം'; സിപിഐഎം അംഗത്വം എടുക്കാന്‍ കെ ടി ജലീലും ഭാര്യയും
സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം; നിയമസഭയിൽ വിമർശിച്ച് പ്രതിപക്ഷം, മൗനം പാലിച്ച് സണ്ണി ജോസഫ്
കുവൈത്ത് എയർപോർട്ടിൽ ഇറാന്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിലച്ചു
ദില്ലിയിൽ ഹോട്ടലിൽ വൻ തീപിടിത്തം; 20 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

