പ്രകൃതിയെ സംരക്ഷിക്കുന്നത് തൈകള്‍ നടന്നതില്‍ മാത്രമല്ല,. അവ സംരക്ഷിക്കപ്പെടുമ്പോഴാണ് പൂര്‍ണ്ണമാവുന്നത് ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത

Advertisement
Featured Image

 പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഓരോ മനുഷ്യരും പ്രതിജ്ഞാബന്ധമാണെന്നും, പ്രകൃതിയെ സ്‌നേഹിക്കുന്നത് പിരിസ്ഥിതിദിനാചരണത്തില്‍ മാത്രമായി ഒതുങ്ങരുത് എന്നും, മുന്‍ തലമുറ നട്ട് വളര്‍ത്തിയ വൃക്ഷങ്ങളുടെ തണലിലാണ് നാം ജീവിക്കന്നത് എന്നും മലങ്കര കാത്തലിക്ക് അസോസിയേഷന്‍ സഭാതലസമിതി മാനന്തവാടി സെന്റ് തോമസ് ദേവാലയത്തില്‍ നടത്തിയ ഗ്ലോബല്‍ പരിസ്ഥിതി ദിനാചരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണത്തിലൂടെ ബത്തേരി ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭാതല സമിതി ഗ്ലോബല്‍ പ്രസിഡണ്ട് ബൈജു എസ്.ആര്‍. അദ്ധ്യക്ഷത വഹിച്ച സമ്മേളനം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ. ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ മലങ്കര കാത്തലിക്ക് അസോസിയേഷന്‍ ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃക പരമാണെന്നും, സഹജീവികളെ സ്‌നേഷിക്കുന്നതിന് തുല്ല്യമാണ് ഒരു തൈ നട്ട് വളര്‍ത്തുന്നതിലൂടെ പ്രകടമാവുന്നത് എന്നും, എം.സി.എ. സഭാതലസമിതി ഇന്ത്യയൊട്ടാകെ ചെയ്യുന്ന ജീവകാരുണ്യ പദ്ധതികള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും എം.എല്‍. ഉഷ വിജയന്‍ പറഞ്ഞു. തെരഞ്ഞെടുത്ത 100 നിര്‍ദ്ദനകുടുംബങ്ങള്‍ക്ക് 500 ഹൈബ്രീഡ് തെങ്ങിന്‍ തൈകള്‍ ചടങ്ങില്‍ വിതരണം ചെയ്തു, കൂടാതെ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തെങ്ങിന്‍ തൈകള്‍ നല്കി. മാനന്തവാടി നഗരസഭ അദ്ധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ബത്തേരി രൂപതാ സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.ജെയിംസ് മലേപറമ്പില്‍, ഫാ.വര്‍ഗ്ഗീസ് മറ്റമന, ഫാ. തോമസ് തുണ്ടിയില്‍, സഭാതല വൈസ് പ്രസിഡണ്ട് ഷാജി കൊയിലേരി, ബത്തേരി രൂപതാ പ്രസിഡണ്ട് പ്രിന്‍സ് എബ്രാഹം, ലാലി ജോസ്, ചാക്കോ നരിമറ്റത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബേബി നീര്‍ക്കുഴി, മുനിസ്സിപ്പല്ല്‍ കൗണ്‍സിലര്‍ സബിത ഷെറി, മാനന്തവാടി മേഖല പ്രസിഡണ്ട് ജോയിം തെങ്ങുംതോട്ടം, സല്‍ജു ജോബ്, ഷിന്ദു ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ നവഗതരായ എം.സി.എ. അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി.

Advertisement

Related News