എസ്‌എഫ്‌ഐ രാപ്പകൽ സമരത്തിന്‌ തുടക്കം

Advertisement
Featured Image

നീറ്റ്‌, സിബിഎസ്‌സി പരീക്ഷകൾ അട്ടിമറിച്ച്‌ വിദ്യാർഥികളെ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ കൽപ്പറ്റയിൽ രാപ്പകൽ സമരം ആരംഭിച്ചു. ലക്ഷക്കണക്കിന്‌ വിദ്യാർഥികളുടെ ഭാവി തുലാസിലാക്കിയ കേന്ദ്ര സർക്കാരിനെതിരെ ബിഎസ്‌എൻഎൽ ടെലിഫോൺ എക്‌സ്‌ച്ചേഞ്ചിനു മുന്നിലാണ്‌ പ്രതിഷേധം ആരംഭിച്ചത്‌. 

നീറ്റ്‌ പരീക്ഷ റദ്ദാക്കിയ മാനസികസംഘർഷത്തിപെട്ട്‌ കാസർക്കോട്‌ പള്ളിക്കര സ്വദേശിനി ഐജ മഹേഷ്‌ പാലയിലെ കോച്ചിങ്‌ കേന്ദ്രത്തിൽ ജീവനൊടുക്കിയത്‌ ഉൾപ്പെടെ രാജ്യത്തുണ്ടായ നിരവധി വിദ്യാർഥികളുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിഷേധമിരമ്പി. ‘നീറ്റ്‌ ഇ‍ൗസ്‌ നോട്ട്‌ നീറ്റ്‌, ‘ഇനിയൊരു ഐജ ആവർത്തിക്കരുത്‌’ എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ പ്രതിഷേധം. നീറ്റ്‌, സിബിഎസ്‌സി പരീക്ഷകളിലെ ക്രമക്കേട്‌ പരിഹരിക്കണമെന്ന്‌ വിദ്യാർഥികൾ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ 11ന്‌ ആരംഭിച്ച രാപ്പകൽ സമരം എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അപർണ ഗ‍ൗ‍രി അധ്യക്ഷയായി. സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ റഫീഖ്‌, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്‌, കർഷകസംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി ഹാരിസ്‌, അർജുൻ ഗോപാൽ, എം കെ റിയാസ്‌, അഥീന ഫ്രാൻസിസ്‌, അബിൻബാബു, സി ടി ആദിത്ത്‌ തുടങ്ങിയവർ സംസാരിച്ചു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എം എസ്‌ ആദർശ്‌ സ്വഗതം പറഞ്ഞു. വ്യാഴാഴ്‌ച്ച നടത്തുന്ന സമാപന സമ്മേളനം കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.

Advertisement

Related News