വയനാട് ജില്ലയുടെ പുതിയ ജില്ലാ പോലീസ് മേധാവിയായി
(എസ്.പി) ദേവ മനോഹർ ഐ.പി.എസ്. നിയമിതനായി. വയനാടിന്റെ 50 ആമത് പോലീസ് മേധാവിയായാണ് ദേവമനോഹർ ചുമതലയേൽ ക്കുന്നത്. നിലവിലെ പോലീസ് മേധാവി അരുൺ കെ. പവിത്രന് പകര മാണ് ഇദ്ദേഹം വയനാട്ടിൽ ചുമതലയേൽക്കുക. സംസ്ഥാനത്തെ പോലീസ് തലപ്പത്തെ പൊതുസ്ഥലംമാറ്റത്തിൻ്റെയും പുനഃസംഘടന യുടെയും ഭാഗമായാണ് പുതിയ നിയമനം. അഡി.എക്സൈസ് കമ്മീ ഷണറായി സേവനമനുഷ്‌ഠിച്ച ശേഷമാണ് ദേവ മനോഹർ വയനാട്ടി ലേക്ക് എത്തുന്നത്. മികച്ച കവിയും, സാഹിത്യകാരനും കൂടിയാണ് ഇദ്ദേഹം.

