അധ്യാപകരെ ബഹുമാനിക്കുന്ന സമൂഹമായി വിദ്യാർത്ഥികൾ വളരണം: മുഹമ്മദ് കുട്ടി ഉസ്താദ്

Advertisement
Featured Image

കമ്പളക്കാട്: അധ്യാപകരെ ബഹുമാനിക്കുകയും അവരുടെ സേവനങ്ങളെ ആദരിക്കുകയും ചെയ്യുന്ന സമൂഹമായി വിദ്യാർത്ഥികൾ വളരണമെന്ന് മുഹമ്മദ് കുട്ടി ഉസ്താദ് അഭിപ്രായപ്പെട്ടു. അൻസാരിയ മദ്രസയിൽ സംഘടിപ്പിച്ച മുഅല്ലിം ഡേ ദിനാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം പ്രചോദനാത്മക സന്ദേശവും കൈമാറി.


ചടങ്ങിൽ കമ്പളക്കാടിന്റെ ദീനി സേവന രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കിഴക്കയിൽ ഹംസ ഹാജി, കെ.സി കുഞ്ഞിമൂസ ഹാജി, അമ്പിലേരി അഹമ്മദുക്ക, ഇല്യാസ് ഹാജി, കറുവ യൂസഫുക്ക, മാളിയേക്കൽ അബ്ദുക്ക, അത്തിലൻ മൊയ്തുക്ക എന്നിവർക്ക് അൻസാരിയ മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി.


അസിസ്റ്റന്റ് സദർ സിറാജ് ഫൈസി സ്വാഗതം പറഞ്ഞു. വി.പി അബ്ദുൽ ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. പി.സി ഇബ്രാഹിം ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഉവൈസ് വാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.


സൗത്ത് സോണൽ സെക്രട്ടറി പി.ടി അഷ്റഫ്, ഭാരവാഹികളായ അബ്ദുൽ സലീം വി.പി, സാജിദ് മണിയോടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement

Related News