പ്രിയദർശിനി ബസിന് സ്വീകരണം നൽകി

Advertisement
Featured Image

ചീരാൽ:  

"പ്രിയദർശിനി" പദ്ധതി പ്രകാരം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ നടപടിയെ സ്വാഗതംചെയ്ത് വെള്ളച്ചാൽ, കൊഴുവണ പ്രദേശവാസികൾ കെ എസ് ആർ ടി സി ബസ്സിന് സ്വീകരണം നൽകി. ചെറിയ വേതനത്തിന് വിവിധ തൊഴിലുകൾക്കായി ഗ്രാമങ്ങളിൽ നിന്ന് പോകുന്ന സ്ത്രീകൾക്ക് ലഭിക്കുന്ന ആനുകൂല്യം കുടുംബ വരുമാനത്തിന്റെ ഭാഗമാണെന്നും ഇത് നിസ്സാരവൽക്കരിച്ച് പ്രചരണം നടത്തുന്നത് ഖേദകരമാണെന്നും യോഗം വിലയിരുത്തി, പായസവിതരണവും നടത്തി . യോഗത്തിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വിറ്റി ബേബി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ ഷീജ രാജു ഉദ്ഘാടനം ചെയ്തു വാർഡ് പ്രസിഡന്റ് ജെ എ രാജു മാസ്റ്റർ, വിടി രാജു, കെ സി കെ തങ്ങൾ. രാഹുൽ ആലിങ്കൽ, കെ എ സുകുമാരൻ, സംസാരിച്ചു. രജീഷ്, വിജയൻ, ബാലൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement

Related News