ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

Advertisement
Featured Image

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകുന്നേരം ആറ് മുതല്‍ എട്ട് വരെയാണ് ക്ലാസ് സമയം. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധിയില്ല. ജേണലിസം, മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കണ്ടന്റ് റൈറ്റിംഗ് ടെക്നിക്‌സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് www.kma.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. https://forms.gle/EAzCF8GKsRGUDcwaA എന്ന ലിങ്കിലൂടെയും ജൂണ്‍ 30വരെ അപേക്ഷ നല്‍കാം. വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി , കാക്കനാട്, കൊച്ചി - 682030. ഫോണ്‍: 0484 2422275, 2422068, 9388959192.

Advertisement

Related News