സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ചീരാല്‍ വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വേ 9(2) വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. വില്ലേജിലെ ഭൂവുടമകള്‍ക്ക് ചീരാല്‍ വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസില്‍ നേരിട്ടെത്തിയോ അല്ലെങ്കില്‍ എന്റെ ഭൂമി പോര്‍ട്ടല്‍ (https://entebhoomi.kerala.gov.in) മുഖേനയോ തങ്ങളുടെ ഭൂമിയുടെ വിവരങ്ങള്‍ പരിശോധിക്കാം. ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം ക്യാമ്പ് ഓഫീസ് മുഖേന പരാതി സമര്‍പ്പിക്കാം.

