പുല്‍പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൃഗഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും അംഗീകൃത തിരിച്ചറിയല്‍ രേഖയും സഹിതം ജൂണ്‍ 29ന് രാവിലെ 11.30ന് പുല്‍പള്ളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 8281572799.

