ലഹരി ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല; കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തിന്റെ ഭാവിയെയും ബാധിക്കുന്നഗുരുതരമായസാമൂഹികവെല്ലുവിളിയാണെന്നും പുതിയരൂപങ്ങളിലുള്ളമയക്കുമരുന്നുകളുടെവ്യാപനം യുവതലമുറയെ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ, ബോധവത്കരണവുംമൂല്യവിദ്യാഭ്യാസവും ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കൊച്ചി മെട്രോ ചീഫ് വിജിലൻസ് ഓഫീസർ കെ കെ അശ്‌റഫ് ഐ ആർ പി എഫ് എസ് പറഞ്ഞു
തിരിച്ചറിവിലൂടെ ലഹരി മുക്ത ഭാവി
എന്ന പ്രമേയവുമായി ജില്ലാ എസ് കെ എസ് ബി വി ആചരിക്കുന്ന ത്രൈമാസ ലഹരി വിരുദ്ധ കാംപയിൻ കൽപ്പറ്റ എം ജി ടി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരായ പോരാട്ടം പൊലിസ് സംവിധാനത്തിന്റെ മാത്രംഉത്തരവാദിത്തമല്ല. കുടുംബം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മത-സാമൂഹിക സംഘടനകൾ, പൊതുസമൂഹം എന്നിവ കൈകോർക്കുമ്പോഴാണ് ഫലപ്രദമായ പ്രതിരോധം സാധ്യമാവുകയെന്നും അദ്ദേഹം കൂട്ടിചേർത്തു. ജില്ലാ ചെയർമാൻ ശഫീഖ് ഫൈസി അദ്ധ്യക്ഷനായി. മദ്റസാ , റെയ്ഞ്ച് , ജില്ലാ തലങ്ങളിൽ കാംപയിൻ്റെ ഭാഗമായി വിവിധ പദ്ധതികൾക്ക് രൂപം നൽകി. ജില്ലയിലെ മുപ്പത്തിഅയ്യായിരത്തിലധികം വരുന്ന മദ്റസാ വിദ്യാർഥികളെ പ്രതിനിധീകരിച്ച് റെയ്ഞ്ച് എസ് കെ എസ് ബി വി ഭാരവാഹികളും കൗൺസിലർമാരും ചെയർമാൻ, കൺവീനർമാരായ മെൻ്റർ മാരും സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ റൈഹാനലി തങ്ങൾ, നിയാസ് പനമരം,സൈനുൽആബിദ് ,ഫർഹാൻ , മുഹമ്മദ് അഫ് ലഹ് ,റിഷാൻ തുടങ്ങിയവർ നേതൃത്വം നൽകി
സ്‌റ്റേറ്റ് ചെയർമാൻ നിയാസലി ശിഹാബ് തങ്ങൾ, ജംഇയ്യത്തുൽമുഅല്ലിമീൻനേതാക്കളായ , ഹാരിസ് ബാഖവികമ്പളക്കാട് , അബ്ദു റസാഖ് ദാരിമി , റാശിദ് വാഫി പനമരം , ശിഹാബ് ഫൈസി റിപ്പൺ, ശഹീദ് അസ്ഹരി സംബന്ധിച്ചു.

