ഡ്രൈവര്‍, ഫാര്‍മസിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ നിയമനം

Advertisement
Featured Image

കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ഡ്രൈവര്‍, ഫാര്‍മസിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 18നും 54നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍, ആധാര്‍ എന്നിവയുടെ അസലും പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ജൂലൈ നാലിന് രാവിലെ പത്തിന് ആശുപത്രിയിലെ ഓര്‍ക്കിഡ് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഡ്രൈവര്‍ തസ്തികയിലേക്ക് ഏഴാം ക്ലാസും ഹെവി വെഹിക്കിള്‍ ലൈസന്‍സും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. മൂന്ന് മാസത്തിനുള്ളില്‍ പരിശോധിച്ച കേള്‍വി, കാഴ്ച മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഡി.ഫാം/ബി.ഫാമും സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യനായി ഡിപ്ലോമ ഇന്‍ ബ്ലഡ് ബാങ്ക് ടെക്‌നോളജി ബി.എസ്.സി എം.എല്‍ടി/ഡി.എം.എല്‍.ടി, പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ എന്നിവ വേണം. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഫോണ്‍: 04936 206768

Advertisement

Related News