വിഴിഞ്ഞം ഓഹരികൈമാറ്റം സർക്കാർ അറിഞ്ഞിരുന്നു; ബക്കാർഡിക്ക് വേണ്ടി അനാവശ്യ ധൃതിയും വാശിയും കാട്ടി: പിണറായി വിജയൻ

Advertisement
Featured Image

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനി-എംഎസ്‌സി ഓഹരികൈമാറ്റത്തില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. ഓഹരികൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. അദാനിയുടെ നിയമവിരുദ്ധ നീക്കത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

'എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രം ആലോചിക്കാന്‍ കഴിയുന്ന കാര്യത്തില്‍ അവിടെയുള്ള അദാനിക്കമ്പനിക്ക് ഇത്ര ധൈര്യത്തില്‍ കാര്യങ്ങള്‍ നീക്കാന്‍ കഴിഞ്ഞത്. അവിടെയാണ് വ്യക്തതയുണ്ടാവേണ്ടത്', പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎസ്‌സി വന്നാല്‍ വിഴിഞ്ഞത്ത് വിദേശകമ്പനിയുടെ ആധിപത്യം ഉണ്ടാകുമെന്നും അദാനിക്ക് സര്‍ക്കാര്‍ വഴങ്ങരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിലും പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചു. നികുതി നിര്‍ദേശമുള്ള ധനബില്‍ ഒളിച്ചുകടത്തിയെന്നും ബക്കാര്‍ഡിക്ക് വേണ്ടി അനാവശ്യ ധൃതിയും വാശിയും മുഖ്യമന്ത്രി കാണിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു.

Advertisement

Related News