സ്കൂൾ പാചക തൊഴിലാളികൾക്കായി ഏകദിന പരിശീലനം നടത്തി

Advertisement
Featured Image

 ബത്തേരി ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി സർവ്വജന ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഏകദിന പരിശീലനം പരിപാടി നടത്തി. ഉപജില്ലയിലെ 120 പാചക തൊഴിലാളികൾ പങ്കെടുത്തു. സുൽത്താൻബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷിജിത. ബിജെ ഉദ്ഘാടനം നിർവഹിച്ചു. സർവ്വജന ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ബിജി വർഗീസ് അധ്യക്ഷത വഹിച്ചു. സുൽത്താൻബത്തേരി പ്രൈമറി എച്ച് എം ഫോറം സെക്രട്ടറി മിൻസിമോൾ കെ. ജെ ആശംസകൾ നേർന്നു. പാചകത്തിലെ സുരക്ഷാ മുൻകരുതലുകൾ എന്ന വിഷയത്തിൽ സുൽത്താൻബത്തേരി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ധീരജിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. ജലജന്യ രോഗങ്ങളും ശുചിത്വവും എന്ന വിഷയത്തിൽ ചെതലയം പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ബാബു എം. വി ക്ലാസ്സെടുത്തു. പാചക തൊഴിലാളികളുടെ നിയമനം സംബന്ധിച്ച് ഉപജില്ലാ നൂൺമീൽ ഓഫീസർ ഷാജി വികെ ക്ലാസ് നൽകി.

 ഷൈജു വി കെ, സജു. എംജി, ജിഷ സി. എൻ എന്നിവർ സംസാരിച്ചു

Advertisement

Related News