ലോകകപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ തോൽപ്പിച്ച് സ്പെയിൻ സെമിയിൽ. സൂപ്പർ സബായി എത്തിയ മിക്കൽ മെറീനോയുടെ ഗോളിലാണ് സ്‌പെയ്ൻ ജയിച്ചു കയറിയത്. 88-ാം മിനിറ്റിലായിരുന്നു ഗോൾ. പോർചുഗലിനെതിരായ മത്സരത്തിലും സ്പെയ്നിന്റെ രക്ഷകനായത് പകരക്കാരനായി വന്ന മെറീനോയായിരുന്നു.
മത്സരത്തിന്റെ 30-ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെയാണ് സ്പെയിനാണ് ആദ്യം ലീഡ് എടുത്തത്. പെഡ്രോ പോറോയും ലാമിൻ യമാലും ചേർന്ന് മെനഞ്ഞെടുത്ത തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ ഡാനി ഓൽമോ തൊടുത്ത ഷോട്ട് ബെൽജിയം ഗോളി തിബോ കോർട്ടുവ തടുത്തെങ്കിലും, റീബൗണ്ട് പന്ത് വലയിലെത്തിച്ച് റൂയിസ് ലീഡ് നേടി കൊടുക്കുകയായിരുന്നു.

