മാനന്തവാടിയിൽ ചായ,ചെറുകടികൾ വില ഏകീകരിക്കാൻ തീരുമാനം

Advertisement
Featured Image

മാനന്തവാടി: നഗരത്തിലെ

ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ബേക്കറികൾ,

ചായ കടകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ചായക്കും, ചെറുകടികൾ ക്കും 12 രൂപയാക്കി ഏകീകരിക്കാൻ തീരുമാനമായി. വാണിജ്യ പാചക വാതക ഗ്യാസ് സിലിണ്ടറുകളുടെയും, പല വ്യഞ്ജനങ്ങളുടെയും വില ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് ചായയുടെയും, ചെറുകടികളു ടെയും വില കച്ചവട സ്ഥാപനങ്ങൾ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ നഗരത്തി ലെ പലയിടങ്ങളിലും വ്യത്യസ്‌ത വിലയാണ് ഈടാക്കിയിരുന്നത്. കൂടാതെ നഗരസഭ ആരോഗ്യ വിഭാഗത്തിന് ലഭിച്ച വ്യാപക പരാതികളെ തുടർന്ന് ഹോട്ടലുകളിൽ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് ഹോട്ടൽ, റസ്റ്റോറന്റ്റ് ഉടമകൾ, വഴിയോര തട്ടുകട കച്ചവടക്കാർ, ബേക്കറി ഉടമകൾ എന്നിവരുടെ സംയുക്ത അടിയന്തിര യോഗം യോഗം വിളിച്ച് ചേർത്തത്.

Advertisement

Related News