ശരണ്യ സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷിക്കാം

Advertisement
Featured Image

എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ശരണ്യ സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ  രജിസ്റ്റർ ചെയ്ത വിധവകൾ, ഏഴ് വർഷത്തിലധികമായി ഭർത്താവിനെ കാണാതാവുകയോ ഭർത്താവ് ഉപേക്ഷിക്കുകയോ ചെയ്തവർ, വിവാഹമോചനം നേടിയ സ്ത്രീകൾ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾ, പട്ടിക വർഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ എന്നിവർക്കായാണ് പദ്ധതി. പ്രായപരിധി 18 മുതൽ 55 വയസ് വരെ. 50,000 രൂപയാണ് വായ്പ ലഭിക്കുക. വായ്പാ തുകയുടെ 50 ശതമാനം വരെ സബ്‍സിഡിയായിരിക്കും. താത്പര്യമുള്ളവർ ജൂലൈ 30 നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾ അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിൽ ലഭിക്കും. ഫോണ്‍: 04936 202534

Advertisement

Related News