മാനന്തവാടി : കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. അനുസ്മരണവും രക്തദാന ക്യാമ്പും മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടിയെ മാതൃകയാക്കി അദ്ദേഹത്തിന്റെ അനുസ്മരണ ദിനത്തിൽ സഹജീവികളെ സഹായിക്കാൻ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വലിയ മാതൃകയാണെന്ന് അവർ ഓർമ്മപ്പെടുത്തി. ജില്ലാ പ്രസിഡന്റ് വൈഗ സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോഡിനേറ്റർമാരായ ജിജി വർഗീസ്, ശശികുമാർ വി.എസ്, ഷിനു വടകര, സുമേഷ് നെൻമേനി, ടീം ജ്യോതിർഗമയ കോഓർഡിനേറ്റർ കെ. എം.ഷിനോജ്, ജില്ലാ ഭാരവാഹികളായ നിവേദ് നാരായണൻ, അശ്വന്ത് വി.എസ്, എൽന സജി,ശ്രേയ സുമേഷ്, ജസ്‌വിൻ തവിഞ്ഞാൽ, അന്ന വർഗീസ്, ശ്രീനന്ദ സി.വി എന്നിവർ പ്രസംഗിച്ചു.
Related News
വൈദ്യുതി മുടങ്ങും
മെസി മാജിക്കോ സ്പാനിഷ് പടയോട്ടമോ?', കനക കിരീടത്തിനായി അർജന്റീനയും സ്പെയിനും; കാൽപ്പന്ത് ലോകം ന്യൂയോര്‍ക്കിലേക്ക്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല
വെറ്ററിനറി സർജൻ നിയമനം

