വ്യക്തിഗത വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു

Advertisement
Featured Image

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്ന് 10 ലക്ഷം രൂപ വരെ തുകയുള്ള വ്യക്തിഗത വായ്പ ലഭിക്കാൻ അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്ക് പരിധിയിൽ വരുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംസ്ഥാന സർക്കാർ വകുപ്പുകളിലോ, ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലോ, ക്ലാസ്-1,2 സഹകരണ ബാങ്കുകളിലോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. ഉദ്യോഗസ്ഥ ജാമ്യത്തിൽ ഉദ്യോഗസ്ഥരല്ലാത്തവർക്കും വായ്പ ലഭിക്കും.


വായ്പതുക 10 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായാണ് തിരിച്ചടക്കേണ്ടത്. അപേക്ഷകന് ആറ് വർഷമെങ്കിലും സർവ്വീസ് ബാക്കിയുണ്ടായിരിക്കണം. അപേക്ഷകരുടെ ശമ്പളത്തിന്റെ പത്ത് മടങ്ങ് എന്ന വ്യവസ്ഥയിൽ ഒരു സാലറി സർട്ടിഫിക്കറ്റിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും അപേക്ഷ സമർപ്പിക്കാൻ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04935 296512, 9188934102.

Advertisement

Related News

വിഎസ് ഇല്ലാത്ത ഒരു വര്‍ഷം: ജനപക്ഷ രാഷ്ട്രീയത്തിന്റെ ശൂന്യത കേരളം തിരിച്ചറിയുമ്പോള്‍

LATEST
News Image

അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം; പത്താം ദിവസവും ആക്രമണം തുടര്‍ന്ന് അമേരിക്കയും ഇറാനും

LATEST
News Image

ഫിഫ റാങ്കിംഗിലും അര്‍ജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്‌പെയ്ന്‍

LATEST
News Image

കഴിഞ്ഞ വർഷത്തേക്കാൾ 5 ലക്ഷം അധികം വില്‍പ്പന, ആരംഭിച്ച ആദ്യ ദിവസം തന്നെ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ; തിരുവോണം ബംബർ കുതിപ്പ്

LATEST
News Image

പുതിയ ദൗത്യങ്ങൾ, സംസ്ഥാനത്ത് പുതിയ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ വരുന്നു, പ്രഖ്യാപനം ജൂലൈ 22 ന് ആഭ്യന്തര മന്ത്രി നിർവഹിക്കും

LATEST
News Image