ജീവൻ രക്ഷാ സമിതി അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി റോട്ടറി ക്ലബ് കൽപ്പറ്റ

Advertisement
Featured Image

കൽപ്പറ്റ തുർക്കി കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവൻ രക്ഷാസമിതിയിലെ മുഴുവൻ അംഗങ്ങൾക്കും താങ്ങായി റോട്ടറി ക്ലബ് കൽപ്പറ്റ. സമിതിയിലെ 60 അംഗങ്ങൾക്കും തുടർച്ചയായ വർഷങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് റോട്ടറി ക്ലബ് മാതൃകയാകുന്നത്.

അപകടങ്ങളിലും അടിയന്തര ഘട്ടങ്ങളിലും സ്വന്തം ജീവൻ പോലും പണയം വെച്ച് ദുരന്തമുഖങ്ങളിൽ സജീവമായി രംഗത്തിറങ്ങുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് ജീവൻ രക്ഷാ സമിതി കൽപ്പറ്റ. സമൂഹത്തിൽ കാരുണ്യപ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾക്കും എപ്പോഴും മുൻകൈ എടുക്കുന്ന സംഘടനയാണ് റോട്ടറി ക്ലബ് കൽപ്പറ്റ. ജീവകാരുണ്യ മേഖലയിൽ പരസ്പരം കൈകോർക്കുന്ന ഇരു സംഘടനകളുടെയും ഈ കൂട്ടായ്മ ഏറെ പ്രശംസനീയമാണ്.

Advertisement

Related News