എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്കരണം: മാരത്തൺ മത്സരം സംഘടിപ്പിക്കുന്നു

Advertisement
Featured Image

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി എയ്ഡ്‌സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും എൻ.എസ്.എസ് യുവജാഗിരണും ചേർന്ന് മാരത്തൺ മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായാണ് ജില്ലാതല മത്സരം. ജൂലൈ 30ന് രാവിലെ ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ ജില്ലയിലെ കോളേജുകളിൽ പഠിക്കുന്ന 17 മുതൽ 24 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രാവിലെ ഏഴിന് കല്പറ്റ സിവിൽ സ്റ്റേഷനിൽ നിന്നാരംഭിച്ച് മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് വരെ സ്ത്രീ, പുരുഷ വിഭാഗങ്ങളിലായിട്ടായിരിക്കും മാരത്തൺ. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ക്യാഷ് അവാർഡും നൽകും. ആദ്യ സ്‌ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനാകും. താത്പര്യമുള്ളവർ കോളേജിലെ എൻ.എസ്.എസ് കോർഡിനേറ്റർ മുഖേന ജൂലൈ 25നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9847162300, 934914000.

Advertisement

Related News