എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു

Advertisement
Featured Image

ദേശിയതലത്തിൽ നടക്കുന്ന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ പ്രതിക്ഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ജനാധിപത്യവിരുദ്ധമായി മുമ്പെങ്ങുംഇല്ലാത്ത വിധം പോലീസ് കൈയ്യേറ്റം ചെയ്യുകയും അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തതിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി പ്രതിക്ഷേധ ധർണ്ണയും പ്രകാടനവും സംഘടിപ്പിച്ചു. ധർണ്ണ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം ജില്ലാ സെക്രട്ടറി പി.ജെ.ഷൈജു നടത്തി.


എം.ജി. അനിൽകുമാർ അധ്യഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ പി.റ്റി.സന്തോഷ്, അബ്ദുൾ ഗഫൂർ, ഇ.വി. ജയൻ, എം.എൻ.പുഷ്പവല്ലി,വി എൽ വിപിൻ രാജ്, ഗ്ലോറി സെക്വീറ എന്നിവർ സംസാരിച്ചു. റ്റി പരമേശ്വരൻ, ബെൻസി ജേക്കബ്, സിനീഷ് ജോസഫ്, എൻ. എസ്. ഗഫൂർ, ഗ്രഹൻ പി.തോമസ്,കെ.ജി.പ്രജീഷ്,കെ ജി വേണു,ബിജു.കെ.ജെ രതീഷ് ഇ ടി,രമേശ്‌.കെ,ഗണേഷ്.ക,എസ്.ആർ ശ്രീജിത്,എം.വി.സതീഷ്,അരുൺ ജോസ്, ,വി .ജെ ജിൻസ് നിഷ പ്രസാദ് എന്നിവർ നേതൃത്വം കൊടുത്തു

Advertisement

Related News