അമ്പലവയൽ: ഹോംസ്റ്റേയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാ
ക്കൾ പിടിയിൽ. ആയിരംകൊല്ലി, കണക്കയിൽ വീട്ടിൽ, കെ. സൽമാൻ ഫാരിസ്(31), കണ്ണൂർ, പാപ്പിനിശ്ശേരി, ഷെക്കീറാസ് വീട്ടിൽ, ഇ.കെ. മുഹമ്മദ് ദിൽഷാദ് (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലവ യൽ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC - Special Action Group Against Organised Crimes) ചേർന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എം.ജി റോഡിനടുത്തു ള്ള ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്. ഇവരിൽ നിന്നും 3 ഗ്രാം എംഡിഎംഎ യും, 2.40 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ഇൻസ്പെക്ടർ എസ്.എച്ച്.ഓ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.ജെ എൽദോ, അസി സബ് ഇൻസ് പെക്ടർ സനൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രഭാകരൻ, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് അൻസാരി തുടങ്ങിയവരാണ് പരിശോധന നടത്തിയത്.

