പനമരം: സിഎം കോളേജ് വയനാടിൻ്റെ ഈ വർഷത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം മാനന്തവാടി എംഎൽഎ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. സി എം കോളേജ് ഡയറക്ടർ ടി കെ സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യ ലിഷു മുഖ്യ അതിഥിയായിരുന്നു. കോളേജ് ഡയറക്ടർമാരായ ഡോ. അമീർ ഹസൻ, ഡോ. മൻസൂർ അലി, റഷീദ് പുന്നശ്ശേരി കോളേജ് പ്രിൻസിപ്പാൾ ഡോ. ഷാഫി പുൽപ്പാറ, വൈസ് പ്രിൻസിപ്പൽ ജാബിർ അലി , അഡ്മിനിസ്ട്രേറ്റർ ഉവൈസ് ടി കെ, ഉനൈസ് ടി എ , രജിത പി ആർ , ഷിബു കൃഷ്ണൻ, ആതിര പി, വിദ്യ വിശ്വനാഥ് , അമീറ യു. എന്നിവർ സംസാരിച്ചു. തുടർന്ന് കോഴിക്കോട് ആത്മ മ്യൂസിക്കൽ ബാൻഡിൻ്റെ സംഗീതവിരുന്നും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

