പൊഴുതനയിൽ രണ്ടാം ഘട്ട ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കലിന് തുടക്കമായി

Advertisement
Featured Image

പൊഴുതന: പൊഴുതന ഗ്രാമപഞ്ചായത്ത്, ജൈവവൈവിധ്യ ബോർഡ്, നിർഭയ വയനാട് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ പൊഴുതനയിൽ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാംഘട്ടം പുതുക്കലിനുള്ള കർമ്മ പദ്ധതികൾക്ക് തുടക്കമായി. വനം,കൃഷി മൃഗസംരക്ഷണം, ട്രൈബൽ വകുപ്പ്, സ്കൂൾ, കോളേജ്, ഗവേഷണ വിദ്യാർത്ഥികൾ, എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനം  പഞ്ചായത്തിൽ ആരംഭിക്കുന്നത്. വാർഡുകളിൽ സർവ്വേ, ഫോക്കസ് ഗ്രൂപ്പ് യോഗങ്ങൾ, നാട്ടറിവ് യാത്രകൾ,മാപ്പിങ് തുടങ്ങിയ പ്രവർത്തനങ്ങൾ കർമ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.പരിപാടിയുടെ ഭാഗമായി പൊഴുതന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിശീല പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ കാതിരി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സുധ അനിൽ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ ശ്രീരാജ് രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി അനീഷ് പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആരീഷ സലാം, കെ. വി. രാമൻ, ജുമൈലത്ത് ഷമീർ ടി. ഉബൈദ്

 രാജലക്ഷ്മി വി. എസ്.,ലൈല മുരിങ്ങോളി, വസുമതി,സുബൈദ പരീത്, ഗിരിജ ടി. ശ്രീ. കെ. ജെ. ജോൺ, സാബിറ ആർ. സി എന്നിവർ വിവിധ വകുപ്പുകളെ പ്രതിനിധികരിച്ച് പങ്കെടുത്തു. അമൽ വിജയ്,ഡോ. രതീഷ് ആർ.എൽ,ഡോ. ധന്യ രാജൻ,മീനു എം,സ്വപ്ന ശാന്ത,അഖില വി,എം. എം ജോസ്, ജോൺ കുട്ടി,എം. ടി മുഹമ്മദ്‌, ഫാത്തിമ കെ എന്നിവർ സംസാരിച്ചു

Advertisement

Related News