ആലിക്കുട്ടി മുസ് ലിയാർ സൗമ്യതയുടെ ആൾ രൂപം

Advertisement
Featured Image

പറളിക്കുന്ന് : 

സൗമൃതയുടെയും വിനയത്തിൻ്റെയും ആൾരൂപമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ് ലിയാരെന്ന് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ഹാരിസ് ബാഖവി പറഞ്ഞു. പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്റസയിൽ സംഘടിപ്പിച്ച അനുസ്‌മരണ- ദുആ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡണ്ട് പാറാതൊടുക സൈനുദ്ദീൻ അദ്ധ്യക്ഷനായി. ഖത്തീബ് ശുഐബ് യമാനി ദുആക്ക് നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി എം കെ അബ്ദുൽ ജലീൽ, എം മൊയ്തു മൗലവി , അബ്ദുൽ മജീദ് ഒലിച്ചിൽ , എം കെ പോക്കർ ഹാജി , പി. മുഹമ്മദ് , കെ ബശീർ , സി മനാഫ് , ജമീഷ് പടാളി , പി.നൗഫൽ, പി കെ അശ്‌റഫ് ദാരിമി, അൻവർ അശ്‌റഫി , കെ ഷമീർ മൗലവി, മുഹമ്മദ് മൗലവി , അബ്ദുറസാഖ് മൗലവി, അബ്ദുൽ അസീസ് മൗലവി, ഗഫൂർ റഹ്മാനി എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി പി നാസർ മൗലവി സ്വാഗതവും മഹല്ല് ജോ. സെക്രട്ടറി എം കെ ഷമീർ നന്ദിയും പറഞ്ഞു

Advertisement

Related News