പറളിക്കുന്ന്
വിദ്യാർഥികൾ പാഠശാലകളിൽ നിന്ന് നേടിയ നന്മകൾ ഊതി കാച്ചിവളർത്തേണ്ടതുംവഴിയിടറാതെ അവരെ കൈ പിടിച്ചു നടത്തേണ്ടതും രക്ഷിതാക്കളുടെ ബാധ്യതയാണെന്നും വർത്തമാന കാലത്ത് അവരെ കൂടുതൽ ചേർത്തുപിടിക്കണമെന്നും ആർ പി മുജീബ് തങ്ങൾ പറഞ്ഞു. പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്റസയിൽ ഇലൽ ഹബീബ്- നബിദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഗ്രാജ്വേറ്റ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡണ്ട് പി സൈനുദ്ദീൻ അദ്ധ്യക്ഷനായി.5, 7, 10 ക്ലാസുകളിലെ സമസ്ത പൊതു പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും തങ്ങൾ വിതരണം ചെയ്തു. ഖത്തീബ് ശുഐബ് യമാനി പ്രർഥന നിർവഹിച്ചു. മഹല്ല്ഭാരവാഹികളായ എൻ എച്ച് സിദ്ദീഖ്, ഒലിച്ചിൽ മജീദ്, എം. കെ ഷമീർ ,ഫൈസൽ കുപ്പോട്ടിൽ സംബന്ധിച്ചു. സ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി സ്വാഗതവും മഹല്ല് സെക്രട്ടറി എം.കെ ജലീൽ നന്ദിയും പറഞ്ഞു

