വയോ സേവന അവാർഡിന് നാമനിർദേശങ്ങൾ ക്ഷണിച്ചു.

Advertisement
Featured Image

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് മികച്ച പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കുന്ന സർക്കാർ, സർക്കാരിതര വിഭാഗങ്ങൾക്കും വിവിധ കലാകായിക സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ വയോ സേവന അവാർഡ് 2026ന് നാമനിർദേശങ്ങൾ ക്ഷണിച്ചു. 11 വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. ഓഗസ്റ്റ് 31നകം നാമനിർദേശങ്ങൾ സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ജില്ലാ സാമൂഹിക നീതി ഓഫീസിലോ നൽകണം. കൂടുതൽ വിവരങ്ങൾ sjd.kerala.gov.in വെബ്‍സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോൺ: 04936 205307.

Advertisement

Related News