ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റനും ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരവുമായ ഹാരി കെയ്ന്‍. തനിക്ക് ഇന്ത്യയിലെ ആരാധകരുമായി പ്രത്യേകമായ ഒരു ബന്ധമുണ്ടെന്നും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വലിയൊരു ആരാധകനാണ് താനെന്നും കെയ്ന്‍ വ്യക്തമാക്കി.
'ഒരുപാട് നന്ദി. ഇന്ത്യയിലെ ആരാധകരുമായി എനിക്ക് പ്രത്യേകമായൊരു ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നു. അവരുടെ എല്ലാ പിന്തുണയെയും ഞാന്‍ ഏറെ വിലമതിക്കുന്നു. എന്നെങ്കിലും ഇന്ത്യ സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' -അദ്ദേഹം പറഞ്ഞു

