ലൈവ് ടെലികാസ്റ്റിംഗിൽ വിപ്ലവം തീർക്കുന്ന ഫാസ്റ്റ് ലൈവ് മീഡിയയ്ക്ക് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ആദരവ്

Advertisement
Featured Image

നൂതന സാങ്കേതിക വിദ്യകളിലൂടെ ലൈവ് ടെലികാസ്റ്റിംഗ് രംഗത്ത് തരംഗമായി മാറിയ 'ഫാസ്റ്റ് ലൈവ് മീഡിയ'യ്ക്ക് വീണ്ടും ആദരവ്. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് കൽപ്പറ്റ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുമയോടെ ഓരോണം" - ആരവം 2026 ഓണാഘോഷ പരിപാടിയിലാണ് ഫാസ്റ്റ് ലൈവ് മീഡിയയെ ആദരിച്ചത്.

ഇന്ദ്രിയ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ചെമ്മണ്ണൂർ റീജിയണൽ മാനേജർ മഹേഷിൽ നിന്ന് ഫാസ്റ്റ് ലൈവ് മീഡിയ മാനേജിങ് ഡയറക്ടർ സിജു സാമുവൽ ആദരവ് ഏറ്റുവാങ്ങി. കൽപ്പറ്റ ഷോറൂം മാനേജർ നിഷാദ്, സി.എം.ഡി മാനേജർ അജ്മൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മികച്ച ലൈവ് ടെലികാസ്റ്റിംഗിലൂടെയും ക്രിയേറ്റീവ് വീഡിയോ പ്രൊഡക്ഷനിലൂടെയും ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ദൃശ്യമാധ്യമ രംഗത്ത് തങ്ങളുടേതായ മുദ്രപതിപ്പിക്കാൻ ഫാസ്റ്റ് ലൈവ് മീഡിയയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻപും നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങളും ആദരവുകളും ഈ സ്ഥാപനത്തെ തേടിയെത്തിയിട്ടുണ്ട്.

Advertisement

Related News