കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ 2026 അഡ്മിഷനിൽ വിവിധ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്കു ഓഗസ്റ്റ് 31ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുളളവർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി ഐ.ടി.ഐയിൽ നേരിട്ട് എത്തി പ്രവേശനം നേടണം. ഈ വർഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് 100 രൂപ അഡ്മിഷൻ ഫീസ് നൽകി നേരിട്ട് അപേക്ഷ നൽകുന്നതിനും അവസരമുണ്ട്. ഫോണ്‍- 04936 205519, 9961702406, 9995914652

