പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം; കേന്ദ്ര നടപടി തിരുത്താൻ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണം

Advertisement
Featured Image

ജില്ലയിലെ തിരുനെല്ലി, പേര്യ തൊണ്ടർനാട്, തൃശ്ശിലേരി, കിടങ്ങനാട്,നൂൽപ്പുഴ, അച്ചുരാനം, ചുണ്ടേൽ, കോട്ടപ്പടി, പൊഴുതന, കുന്നത്തിടവക, തരിയോട്, വെള്ളാർ മല ഉൾപ്പെടെ13 വില്ലേജുകളെ പൂർണമായും പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയ കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം ജനജീവിതത്തെയും കൃഷിയെയും ഗോത്രവിഭാഗങ്ങളുടെ ജീവിതത്തെയും ഗുരുതരമായി ബാധിക്കും. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി വനമേഖലകൾ മാത്രം ഇഎസ്‌എ പരിധിയിൽ ഉൾപ്പെടുത്തണമെന്ന എൽഡിഎഫ് സർക്കാറിൻ്റെ നിലപാടിനെ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം.

കേന്ദ്ര നടപടിക്കെതിരെ ജില്ലയിലെ മന്ത്രിയായ ടി. സിദ്ധിക്കും യുഡിഎഫ് എംഎൽഎമാരും യുഡിഎഫ് സർക്കാറും മൗനം അവസാനിപ്പിച്ച് ഫലപ്രദമായ ഇടപെടൽ നടത്തണം. പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് ഡി വൈ എഫ് ഐ നേതൃത്വം നൽകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Advertisement

Related News