പാവപ്പെട്ടവരെ ഇരയാക്കി കാറിലെത്തി കവർച്ച: പ്രതികളെ മണിക്കൂറുകൾക്കുള്ളിൽപൊക്കി പോലീസ്

Advertisement
Featured Image

കൽപ്പറ്റ: പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയിൽ ആസൂത്രിതകവർച്ച നടത്തി നാടിനെ ആശങ്കയിലാക്കി മുങ്ങിയ കുറ്റവാളികൾ പോലീസ് വലയിലായി. പീച്ചങ്കോട് കാളിയാർ ഹൗസിൽ സഹദ് (സൈദുള്ള മുഹമ്മദ് 36), തരുവണ മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45) എന്നിവരെയാണ് കർണാട കയിലെ ചമരാജ് നഗറിൽ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് (SAGOC) സാഹസികമായി പിടികൂടിയത്. ബീവറേജ് പരിസരങ്ങളിൽ തക്കംപാത്തുനിന്ന് സാധുക്കളായ ആളുകളെ ലക്ഷ്യമിട്ട് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന ഭീതിജനക മായ സംഭവങ്ങളാണ് കഴിഞ്ഞദിവസം അരങ്ങേറിയത്. പടിഞ്ഞാറത്തറ നായ്മലയിൽ വെച്ച് 31 ന് ഉച്ചയോടെ ലോട്ടറി വിൽപ്പനക്കാരനായ ബിജോയിയെ ലോട്ടറി വാങ്ങാനെന്ന വ്യാജേന കാറിൽ വിളിച്ചുകയറ്റി, ഷർട്ട് വലിച്ചുകീറി കഴുത്തിൽ കത്തിവെച്ച് പണവും ടിക്കറ്റുകളും കവർന്നു. തൊട്ടുപിന്നാലെ വൈകീട്ട് പനമരത്ത് വെച്ച് നടവയൽ സ്വദേശിയായ ശങ്കരനെയും ബലമായി കാറിലേക്ക് വലിച്ചുകയറ്റി മർദ്ദിച്ച് പണവും മദ്യവും തട്ടിയെടുത്ത് വഴിയിൽ തള്ളുകയായിരുന്നു. ഇത് കഴിഞ്ഞ് രാത്രിയോടെ കൽപ്പറ്റ ബിവറേജ് ബഹള മുണ്ടാക്കിയതിനെ തുടർന്ന് ഇരുവരെയും കൽപ്പറ്റ പോലീസ് കരുതൽ അറസ്റ്റ് ചെയ്‌ത് വിട്ടിരുന്നു. എന്നാൽ പിന്നീടാണ് തട്ടിപ്പിനിരയായവർ പരാതിയുമായി അതത് സ്‌റ്റേഷനുകളിലെത്തുകയും പോലീസ് കേസെടുക്കുകയും ചെയ്‌തത്

Advertisement

Related News