പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ അധ്യാപകർക്കും അങ്കണവാടി ജീവനക്കാർക്കും ആദരം

Advertisement
Featured Image

പടിഞ്ഞാറത്തറ: അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ സ്കൂളുകൾക്കും അങ്കണവാടി ജീവനക്കാർക്കുമായി ആദരവ് ചടങ്ങുകൾ സംഘടിപ്പിച്ചു.

സ്‌കൂളുകൾക്കും അധ്യാപകർക്കും ഉപഹാരസമർപ്പണം.

ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾക്കും അധ്യാപകർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉപഹാരങ്ങളും മെമന്റോകളും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്തിന് കരുത്തേകുന്നതിൽ വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും പങ്ക് നിസീമമാണെന്ന് മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന മറ്റൊരു ചടങ്ങിൽ പഞ്ചായത്തിലെ 31 അങ്കണവാടികളിലെ അധ്യാപകരെ ആദരിച്ചു. പ്രാഥമിക ശിശുവിദ്യാഭ്യാസ രംഗത്തും കുരുന്നുകളുടെ പരിചരണത്തിലും നൽകുന്ന മികച്ച സേവനങ്ങളെ മുൻനിർത്തി സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യാപകർക്ക് ആശംസാപത്രവും ഉപഹാരങ്ങളും കൈമാറി. കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിനും സാമൂഹിക വളർച്ചയ്ക്കും അടിത്തറയിടുന്നതിൽ അങ്കണവാടി അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ലഭിച്ച അംഗീകാരം വരുംദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ പ്രചോദനമാകുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. അധ്യാപക ദിനാഘോഷ ചടങ്ങുകളിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സാജിത നൗഷാദ്, ഹാരിസ് കണ്ടിയൻ, അമ്പിളി യു സി, ശ്രീജിത്ത്,നജ്‌മത്,സുഹറ,ശാന്ത,ബീന തുടങ്ങിയവർ പങ്കെടുത്തു..

Advertisement

Related News