വൈദ്യുതി പ്രതിസന്ധി: ഇപ്പോള്‍ അനുഭവിക്കുന്നത് ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിന്റെ പരിണിതഫലം; മന്ത്രി കെ മുരളീധരന്‍

Advertisement
Featured Image

വൈദ്യുതി പ്രതിസന്ധിയില്‍ പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ മന്ത്രി കെ മുരളീധരന്‍. ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. പല പദ്ധതികളും വരുമ്പോള്‍ പരിസ്ഥിതി സംരക്ഷകരായി ചിലര്‍ രംഗത്തിറങ്ങുമെന്നും അവരെയൊന്നും ഇപ്പോള്‍ കാണാനില്ലെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ജനത്തിന് പ്രയാസം ഉണ്ടാക്കുന്നു യാഥാര്‍ത്ഥ്യമാണ്. ബദല്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കാമെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

കേന്ദ്രം ഇനത്തില്‍ വലിയ കുറവുണ്ടായി. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങള്‍ നിന്നും വൈദ്യുതി വാങ്ങാനും സാധിക്കുന്നില്ല. കരാറില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് എന്ന് അന്വേഷണം നടത്തിയല്ലയെന്ന് കെ മുരളീധരന്‍. വൈദ്യുത മേഖലയെ സ്വകാര്യവല്‍ക്കരിക്കേണ്ട യാതൊരു കാര്യവും ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിയ്ക്ക് അനുമതി നല്‍കിയിരുന്നു. ഒക്ടോബര്‍ മുതല്‍ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി. നിയന്ത്രണങ്ങളോടെയാണ് അനുമതി. ഏപ്രില്‍, മെയ് മാസങ്ങളില്‍ പീക്ക് ടൈമില്‍ യൂണിറ്റിന് 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കി.

Advertisement

Related News