കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ വയനാട് ജില്ലാ സമ്മേളനം നടത്തി

Advertisement
Featured Image

കൽപറ്റ: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (KLEO) 44 മത് വയനാട് ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കെ.എൽ.ഇ.ഒ ജില്ലാ പ്രസിഡന്റ് വി.സി. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ കെ. സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി


ചടങ്ങിൽ ജില്ലാ സെക്രട്ടറി രാകേഷ് ടി.വി, കെ.എൽ ഇ.ഒ രക്ഷാധികാരി അബ്‌ദുള്ള വട്ടക്കുടി, എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റ് ഷാജി കെ.ടി, കേരള മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെകട്ടറി ഷാനവാസ് കെ,ട്രഷറർ വിജിൽ വി.വി എന്നിവർ സംസാരിച്ചു .

Advertisement

Related News