സൂപ്പർ ലീഗ് കേരളയ്ക്ക് ആവേശത്തുടക്കം, തൃശൂർ മാജിക്കിനെ വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ്

Advertisement
Featured Image

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സിന് വിജയത്തുടക്കം. കഴിഞ്ഞ തവണത്തെ കിരീടപ്പോരാട്ടത്തിന്‍റെ തനിയാവര്‍ത്തനമായ ഉദ്ഘാടന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തൃശ്ശൂർ മാജിക് എഫ്.സിയെയാണ് കണ്ണൂർ പരാജയപ്പെടുത്തിയത്. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ പതിനെട്ടാം മിനിറ്റിൽ സ്പാനിഷ് മുന്നേറ്റ താരം അൽവാരസ് ഗോമസാണ് കണ്ണൂരിനായി വിജയഗോൾ നേടിയത്.


ഇടതു വിങ്ങിൽ നിന്ന് ലഭിച്ച മികച്ചൊരു പാസ് ഫസ്റ്റ് ടൈം ടച്ചിലൂടെ ഗോമസ് തൃശ്ശൂരിന്റെ വലയിലേക്ക് തിരിച്ചുവിട്ടു. മത്സരത്തിന്‍റെ ആദ്യ മിനിറ്റുകൾ മുതൽ തൃശ്ശൂർ മാജിക്കിന്‍റെ ബോക്സിലേക്ക് കണ്ണൂർ ശക്തമായ മുന്നേറ്റങ്ങൾ നടത്തി. ഗോൾ വഴങ്ങിയതോടെ പന്ത് കൂടുതൽ കൈവശം വെച്ച് തൃശ്ശൂർ മാജിക് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കണ്ണൂരിന്റെ പ്രതിരോധ നിരയെ ഭേദിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിലും സമനില ഗോളിനായി തൃശ്ശൂർ കനത്ത പോരാട്ടം നടത്തിയെങ്കിലും കണ്ണൂർ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.

Advertisement

Related News