യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ ടെൻഡർ; പ്രവാസികൾ അറിയേണ്ട പ്രധാന വിവരങ്ങൾ

Advertisement
Featured Image

യുഎഇ അടക്കം അഞ്ച് രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങൾക്ക് കേന്ദ്രസർക്കാർ പുതിയ ടെർഡർ ക്ഷണിച്ചു. നിയമക്കുരുക്കിലായ കരാറുകൾക്ക് പകരം മൂന്ന് മാസത്തിനകം പുതിയ ടെണ്ടർ വിളിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതോടെ യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നവംബറോടെ പുതിയ കമ്പനികൾ വരും.


യുഎഇ, കുവൈത്ത്, സൗദി, സിങ്കപ്പൂർ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട് - വിസാ സേവനങ്ങൾക്കാണ് പുതിയ ടെണ്ടർ. യുഎഇയിൽ ഉൾപ്പടെ പുതുതായി നൽകിയ സേവന കരാർ നിയമക്കുരുക്കിലായതോടെ വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. ഒടുവിലാണ് നിലവിൽ കരാർ ലഭിച്ചവർക്ക് തുടരാനുള്ള അനുമതി നൽകി, മൂന്ന് മാസത്തിനകം പുതിയ ടെണ്ടർ വിളിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്. യുഎഇയിൽ നിലവിൽ സേവനം നൽകുന്ന അൽഹിന്ദ് ഗ്ലോബൽ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാം.


അടുത്ത മാസം 26 വരെ കമ്പനികൾക്ക് ടെണ്ടറിൽ പങ്കെടുക്കാം. നവംബർ 27 നകം നടപടികൾ പൂർത്തിയാക്കി പുതിയ സ്ഥാപനത്തിന് കരാർ നൽകും. ഇന്ത്യയിലേക്കുള്ള വിസ നടപടികൾ, ഇന്ത്യക്കാരുടെ പാസ്പോർട്ട് നടപടികൾ എന്നിവ നൽകുന്ന 15 കേന്ദ്രങ്ങളാണ് യു.എ.ഇയിൽ തുറക്കേണ്ടത്. നിയമക്കുരുക്ക് നീണ്ടതോടെ ആഴ്ച്ചകളോളം യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. ഒടുവിലാണ് തൽക്കാലത്തേക്ക് യുഎഇയിൽ അൽഹിന്ദിന് സേവനം അനുവദിച്ചത്.

Advertisement

Related News